ഗോവ മുന്‍ ആരോഗ്യമന്ത്രിയായ ഡോ. സുരേഷ് അമോന്‍കര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു

പനജി: ഗോവ മുന്‍ ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ ഡോ. സുരേഷ് അമോന്‍കര്‍ (68) കൊവിഡ് 19 ബാധിച്ച് മരിച്ചു. ജൂണ്‍ 21 മുതല്‍ ഗോവയിലെ കൊവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ വൃക്കരോഗം മൂര്‍ച്ചിക്കുകയായിരുന്നു. രണ്ട് തവണ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു ഡോ. സുരേഷ് അമോന്‍കര്‍.

സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനത്തിന് അദ്ദേഹത്തിന്റെ സേവനങ്ങള്‍ മികച്ചതായിരുന്നുവെന്നും മറക്കാനാവാത്തതാണെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഖം പ്രകടിപ്പിക്കുന്നുവെന്നും പ്രമോദ് സാവന്ത് കുറിക്കുന്നു.

Top