മുന്‍ വിദേശകാര്യ സെക്രട്ടറി കെ.പി.എസ്.മേനോന്‍ (ജൂനിയര്‍) അന്തരിച്ചു

തിരുവനന്തപുരം: മുന്‍ വിദേശകാര്യ സെക്രട്ടറി കെ.പി.എസ് മേനോന്‍ (ജൂനിയര്‍) അന്തരിച്ചു. 90 വയസായിരുന്നു. പുലര്‍ച്ചെ 12 മണിക്ക് തിരുവനന്തപുരം കവടിയാറിലെ വസതിയിലായിരുന്നു അന്ത്യം.

1987 മുതല്‍ 1989 വരെ വിദേശകാര്യ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിന്റെ (ഐ.എഫ്.എസ്) 1951 ബാച്ചായ അദ്ദേഹം ബംഗ്ലാദേശ്, ഈജിപ്ത്, ജപ്പാന്‍, ഹംഗറി, ചൈന എന്നിവയുടെ അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ പിതാവ് കെ.പി.എസ്.മേനോന്‍ (സീനിയര്‍) മുന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നു. കെ.പി.എസ്.മേനോന്‍ ജൂനിയറിന്റെ അനന്തരവനാണ് വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു ശിവശങ്കര മേനോന്‍. സംസ്‌കാരം ഉച്ചയ്ക്ക് 1.30-ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

Top