ലോകകപ്പ് ടീമുകളുടെ സുരക്ഷ കേരള പൊലീസിലെ മുന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക്

ണ്ടര്‍ 17 ലോകകപ്പ് ടീമുകളുടെ സുരക്ഷാച്ചുമതല കേരള പൊലീസിലെ മുന്‍ രാജ്യാന്തര ഫുട്‌ബോള്‍ താരങ്ങള്‍ക്ക്.

ടീമുകള്‍ കേരളത്തില്‍ നിന്ന് മടങ്ങും വരെ സുരക്ഷ ഉറപ്പാക്കേണ്ടത് ഇവരുടെ ഉത്തരവാദിത്തമാണ്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ.ടി. ചാക്കോ, മുന്‍ ഇന്ത്യന്‍ താരങ്ങളായ യു.ഷറഫലി, കുരികേശ് മാത്യു, ശ്യാം സുന്ദര്‍ എന്നിവരെയാണ് വിദേശ ടീമുകളുടെ സെക്യൂരിറ്റി ലെയ്‌സന്‍ ഓഫിസര്‍മാരായി നിയമിച്ചിരിക്കുന്നത്.

കെ.ടി.ചാക്കോയ്ക്ക് സ്‌പെയിന്റേയും ഷറഫലിക്ക് ബ്രസീലിന്റേയും സുരക്ഷാ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

നൈജര്‍ ടീമിന്റെ സുരക്ഷാ ഉത്തരവാദിത്തം കുരികേശ് മാത്യുവിനാണ്. ഉത്തര കൊറിയന്‍ ടീമിന്റെ ചുമതല ശ്യാം സുന്ദറിനും നല്കി.

കേരള പൊലീസിലെ മുന്‍ താരങ്ങളെ സുരക്ഷാ ഉത്തരവാദിത്തം ഏല്‍പിക്കാനുള്ള ആശയം ഫുട്‌ബോള്‍ ആരാധകന്‍ കൂടിയായ മധ്യമേഖല ഐ.ജി. പി. വിജയന്റേതായിരുന്നു.

Top