യുഎസ് മുന്‍ പ്രഥമ വനിത ബര്‍ബറ ബുഷ് അന്തരിച്ചു

barbara

ഹൂസ്റ്റണ്‍: യുഎസ് മുന്‍ പ്രഥമ വനിത ബര്‍ബറ ബുഷ് അന്തരിച്ചു. 1989-93 കാലഘട്ടത്തില്‍ യുഎസ് പ്രസിഡന്റായിരുന്ന ജോര്‍ജ് എച്ച്.ഡബ്ല്യു.ബുഷിന്റെ പത്‌നിയാണ്. 92 വയസായിരുന്നു ഇവര്‍ക്ക്.

ഭര്‍ത്താവും മകനും യുഎസ് പ്രസിഡന്റാകുന്നതു കണ്ട ഏക വനിതയാണു ബര്‍ബറ. ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ ആശുപത്രി ചികിത്സ വേണ്ടെന്നു വച്ചിരുന്നു ബര്‍ബറ.

ഹൂസ്റ്റണിലെ വസതിയില്‍ ശിഷ്ടകാലം കുടുംബാംഗങ്ങളുടെ പരിചരണയില്‍ കഴിയാനാണ് ആഗ്രഹമെന്നായിരുന്നു മുന്‍ പ്രഥമ വനിത പറഞ്ഞിരുന്നത്.

Top