‘ഇഡിയുടെ വിരട്ടൊന്നും ഇങ്ങോട്ട് വേണ്ട’; തോമസ് ഐസക്

പത്തനംതിട്ട: ഇഡി കോടതി അലക്ഷ്യം തുടരുകയാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഇഡിയുടെ വിരട്ടൊന്നും ഇങ്ങോട്ട് വേണ്ട. ഇഡിയെക്കൊണ്ട് റെയ്ഡ് ചെയ്യിച്ചിട്ട് പിറ്റേന്ന് കാശ് വാങ്ങുകയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപി ചെയ്യുന്നത് എന്നും തോമസ് ഐസക് പറഞ്ഞു.

ഇഡിയെ കണ്ടാല്‍ മുട്ടിടിക്കുന്നവര്‍ ഉണ്ടാകും. തന്നെ ആ ഗണത്തില്‍പെടുത്തേണ്ട. സാന്റിയാഗോ മാര്‍ട്ടിന്‍ ഇഡി റൈഡ് നടത്തിയതിന് പിന്നാലെയാണ് ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് നല്‍കിയത്. ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് നല്‍കിയിട്ടും ഇതുവരെ മാര്‍ട്ടിന് കേരളത്തില്‍ കയറാന്‍ കഴിഞ്ഞിട്ടില്ല.

ജിഎസ്ടി നിരക്കുകളില്‍ ബിജെപി മന്ത്രിമാര്‍ വരുത്തിയ മാറ്റത്തിന്റെ അടിസ്ഥാനം അഴിമതി മാത്രം. ഇതിന് കേന്ദ്ര ധനമന്ത്രി മറുപടി നല്‍കണം. സാന്റിയാഗോ മാര്‍ട്ടിന്റെ നികുതി നിരക്ക് 12% ത്തിലേക്ക് താഴ്ത്താന്‍ തീരുമാനിച്ചതിലൂടെ കാശു വാങ്ങി ലോട്ടറി കോണ്‍ട്രാക്ടര്‍മാരെ സഹായിക്കുന്ന നടപടിയാണ് കേന്ദ്രം ചെയ്യുന്നത്. ബലംപ്രയോഗിച്ച് പണം വാങ്ങുന്നു എന്നും അദ്ദേഹം പറഞ്ഞു.

Top