കണ്ണൂര്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് പി. രാമകൃഷ്ണന്‍ അന്തരിച്ചു

കണ്ണൂര്‍: കണ്ണൂരിലെ മുന്‍ ഡി.സി.സി പ്രസിഡന്റ് പി. രാമകൃഷ്ണന്‍ അന്തരിച്ചു.77 വയസ്സായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

കുറച്ചുകാലം കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് ഖാദി ബോര്‍ഡിന്റെ ചെയര്‍മാനായും സ്ഥാനമേറ്റിരുന്നു. എന്നാല്‍ ഈ സ്ഥാനം അദ്ദേഹം ഉപേക്ഷിച്ചു.

ഡി.സി.സി പ്രസിഡന്റ് ആയിരിക്കെ കെ.സുധാകരനെതിരെ ആരോപണമുന്നയിച്ചതിന് സുധാകരാനുകൂലികള്‍ അദ്ദേഹത്തെ പാര്‍ട്ടി ഓഫിസില്‍ കടത്താതെ പുറത്ത് തടഞ്ഞത് വിവാദമായിരുന്നു.

Top