പൊലീസില്‍ കടുത്ത ആക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

തിരുവനന്തപുരം: സ്ത്രീയെന്ന നിലയില്‍ കടുത്ത ആക്ഷേപങ്ങളാണ് ഒരു വിഭാഗം പൊലീസുകാരില്‍ നിന്നും നേരിടേണ്ടതായി വന്നതെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. മാനസിക പീഡനം സഹിക്കവയ്യാതെ രാജിവെയ്ക്കാന്‍ പോലും ഒരുങ്ങിയിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.

‘ആദ്യത്തെ പത്ത് വര്‍ഷക്കാലം വളരെ ബുദ്ധിമുട്ടുളോടെയാണ് തുടര്‍ന്ന് പോയത്. പിന്നെ അഡ്ജസ്റ്റ് ചെയ്ത് പോയി. പിന്നീട് പുതിയ കുട്ടികള്‍ വന്നുതുടങ്ങി. ഒരു സ്ത്രീയായത് കൊണ്ടാണ് അത്തരം അനുഭവങ്ങള്‍ ഉണ്ടായത്. ഒരു പുരുഷ ഓഫീസര്‍ ആയിരുന്നെങ്കില്‍ തന്റെ അനുഭവം ഒരിക്കലും അതാകുമായിരുന്നില്ല.’

സ്ത്രീകള്‍ക്ക് പൊലീസില്‍ രക്ഷയില്ലെന്നും കേരള പൊലീസില്‍ വനിത ഉദ്യോഗസ്ഥര്‍ക്ക് കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. സ്ത്രീയെന്ന നിലയില്‍ നിരന്തരം ആക്ഷേപങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. രാഷ്ട്രീയ പിന്‍ബലമുളള പൊലീസുകാര്‍ക്ക് എന്തും ചെയ്യാം. ഡിജിപി ഉള്‍പ്പെടെയുള്ള മേലധികാരികളെ തെറി വിളിക്കാം. വനിതാ ഓഫീസര്‍മാര്‍ ലൈംഗിക ചൂഷണത്തിനു വരെ ഇരയാവുന്നുണ്ട്. വനിതാ എസ്‌ഐയ്‌ക്കെതിരെ ഒരു ഡിഐജിയുടെ അതിക്രമം നേരിട്ടറിയാമെന്നും ആര്‍ ശ്രീലേഖ വെളിപ്പെടുത്തി.

Top