മുന്‍ ഡിജിപിയും സിബിഐ മുന്‍ ജോയിന്റ് ഡയറക്ടറുമായ വി.ആര്‍ ലക്ഷ്മിനാരായണന്‍ അന്തരിച്ചു

ചെന്നൈ:തമിഴ്നാട് മുന്‍ ഡിജിപിയും സിബിഐ മുന്‍ ജോയിന്റ് ഡയറക്ടറുമായ വി.ആര്‍ ലക്ഷ്മിനാരായണന്‍ അന്തരിച്ചു.91 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടിന് ചെന്നൈ അണ്ണാനഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച നടക്കും. പ്രമുഖ ന്യായാധിപന്‍ വി.ആര്‍ കൃഷ്ണയ്യരുടെ സഹോദരനാണ് വി.ആര്‍ ലക്ഷ്മിനാരായണന്‍.

1951 ബാച്ച് ഐപിഎസ് ഓഫീസറാണ് അദ്ദേഹം. സിബിഐ ജോയിന്റ് ഡയറക്ടറായിരിക്കെ 1977 ഒക്ടോബര്‍ മൂന്നിന് ലക്ഷ്മിനാരായണനാണ് ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തത്. ലക്ഷ്മിനാരായണന്‍ തമിഴ്‌നാട് ഡി.ജി.പി.യായിരിക്കെ ഡി.എം.കെ. നേതാവ് എം. കരുണാനിധിയുടെ അറസ്റ്റുണ്ടായി.1985 ലാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചത്.

Top