മുന്‍ കോണ്‍ഗ്രസ് എംഎല്‍എ വികെ ബാബുവിന്റെ മകള്‍ വാഹനാപകടത്തില്‍ മരിച്ചു

വൈപ്പിന്‍: മുന്‍ കോണ്‍ഗ്രസ് എംഎല്‍എ വി.കെ ബാബുവിന്റെ മകള്‍ അനഘ ബാബു (24) വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ 11 പറവൂരിലായിരുന്നു അപകടം. അനഘയുടെ സ്‌കൂട്ടര്‍ ടോറസില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ദിശയില്‍ എത്തിയ ടോറസില്‍ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പഴങ്ങനാട് സമരിറ്റന്‍സ് ആശുപത്രിയില്‍ നഴ്സാണ്.

Top