ചൈനീസ് മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു

ബെയ്ജിങ്: ചൈനയുടെ മുൻ പ്രസിഡന്റും കമ്യൂണിസ്റ്റ് പാർട്ടി മുൻ ജനറൽ സെക്രട്ടറിയുമായ ജിയാങ് സെമിൻ അന്തരിച്ചു. 96 വയസ്സായിരുന്നു.

ടിയാനെൻമെൻ സ്‌ക്വയർ പ്രക്ഷോഭത്തിനു ശേഷമാണ് ജിയാങ് സെമിൻ ചൈനയുടെ ഭരണനേതൃത്വത്തിൽ എത്തിയത്. 1989ൽ നടന്ന പ്രക്ഷോഭത്തെ അടിച്ചമർത്തിയത് രാജ്യാന്തര തലത്തിൽ ചൈന വൻ വിമർശനം ഏറ്റുവാങ്ങുന്നതിന് ഇടയാക്കി. കമ്യൂണിസ്റ്റ് പാർട്ടിയിലും ഇത് ആഭ്യന്തരമായ ഭിന്നപ്പിനു വഴിവച്ചതായി റിപ്പോർട്ടുകൾ വന്നു. ഈ സാഹചര്യത്തിൽ മധ്യസ്ഥൻ എന്ന നിലയിലായിരുന്നു പാർട്ടിയിലും ഭരണ നേതൃത്വത്തിലും ജിയാങ് സെമിന്റെ ഉയർച്ച.

ചൈനയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയ്ക്കു നേതൃത്വം നൽകിയ ജിയാങ് സെമിൻ രണ്ടു പതിറ്റാണ്ടുകാലം രാജ്യത്തെ നയിച്ചു. 1997ൽ ഹോങ്കോങ് കൈമാറ്റം നടന്നത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു.

Top