ദില്ലി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് ഭാര്യയില്‍ നിന്നും വിവാഹമോചനമില്ല. തന്നില്‍ നിന്നും അകന്ന് കഴിയുന്ന ഭാര്യ പായല്‍ അബ്ദുള്ളയില്‍ നിന്നും വിവാഹമോചനം വേണമെന്ന ഒമര്‍ അബ്ദുള്ളയുടെ ആവശ്യം ദില്ലി ഹൈക്കോടതി തള്ളി.
അബ്ദുള്ളയുടെ വിവാഹമോചന ഹര്‍ജി നേരത്തെ കുടുംബകോടതി തള്ളിയിരുന്നു. ഈ ഉത്തരവില്‍ അപാകതയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് സച്ച്‌ദേവ, വികാസ് മഹാജന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.പായല്‍ അബ്ദുള്ളയുടെ ക്രൂരതയായി ഒമര്‍ അബ്ദുള്ള നടത്തിയ ആരോപണങ്ങള്‍ അവ്യക്തമാണെന്ന് കുടുംബ കോടതിയുടെ ഉത്തരവ് ദില്ലി ഹൈക്കോടതി അംഗീകരിച്ചു.