മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ച് മുന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ

നാഗ്പുര്‍: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചുവെന്ന് റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതൃത്വം ഇത്തരമൊരു കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാര്‍ത്ത നിഷേധിച്ചെങ്കിലും സംഭവം സ്ഥിരീകരിച്ചുകൊണ്ട് ഇന്ത്യന്‍ എക്സ്പ്രസ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്

സംഘപരിവാര്‍ ആസ്ഥാനത്ത് ചെന്ന് ആദ്യമായാണ് മോഹന്‍ഭാഗവതിനെ ജസ്റ്റിസ് ബോബ്ഡെ കണ്ടത്. ‘മഹല്‍ ഏരിയയിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വൈകുന്നേരം 4നു 5നും ഇടയിലായിരുന്നു കൂടിക്കാഴ്ച. ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്ഗേവാറിന്റെ പൈതൃക വീടും ബോബ്ഡെ സന്ദര്‍ശിച്ചു’.

Top