ഓസ്‌ട്രേലിയന്‍ ഓപ്പൺ; ആദ്യ റൗണ്ടില്‍ നിന്നും മുന്‍ ചാമ്പ്യനായ അസരെങ്ക പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ നിന്നും മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബലാറസിന്റെ വിക്ടോറിയ അസരെങ്ക പുറത്ത്. 2012-ലും 2013-ലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ചൂടിയ അസരെങ്ക അമേരിക്കന്‍ താരമായ ജെസ്സിക്ക പെഗ്യൂലയോടാണ് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 5-7, 4-6.

നിലവില്‍ ലോകറാങ്കിങ്ങില്‍ 12-ാം സ്ഥാനത്തുള്ള താരം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്. ലോക റാങ്കിങ്ങില്‍ 61-ാം സ്ഥാനത്താണ് ജെസ്സിക്ക പെഗ്യൂല. അതേസമയം, മറ്റു മത്സരങ്ങളില്‍ സ്‌പെയിനിന്റെ മുഗുരുസ, കെനിന്‍, കുസ്‌നെട്‌സോവ, പ്ലിസ്‌കോവ എന്നിവര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

Top