തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി

മുംബൈ: ട്വന്റി-20 യില്‍ നിന്ന് വിരമിച്ച് യുവതാരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കണമെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി.

ജിവിതത്തെക്കുറിച്ച് എല്ലാവരുടേയും കാഴ്ചപ്പാടുകള്‍ പലതാണെന്നും, അതിനെ താന്‍ ആദരിക്കുന്നുണ്ടെന്നും, ഇന്ത്യന്‍ ടീമില്‍ അംഗമായിരിക്കുകയെന്നത് വളരെ വലിയ കാര്യമാണെന്നും ധോണി പറഞ്ഞു.

ദൈവാനുഗ്രഹമില്ലാത്ത കളിക്കാര്‍ പോലും സ്വന്തം പ്രയത്‌ന ഫലമായി ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും, ഒളിഞ്ഞ് കിടക്കുന്ന പ്രതിഭകളെ കണ്ടെത്തേണ്ടത് പരിശീലകന്റെ ഉത്തരവാദിത്തമാണെന്നും താരം വ്യക്തമാക്കി.

റിസള്‍ട്ട് പോലെ തന്നെ പ്രധാനമാണ് അതിലേക്കെത്താനുള്ള വഴിയന്നും ധോണി പറഞ്ഞു.

‘താന്‍ എന്നും ചിന്തിച്ചിട്ടുള്ളത് ഇതിനേക്കുറിച്ചാണ്. ചില നിമിഷങ്ങളില്‍ അപ്പോള്‍ ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മടി കാണിക്കാറില്ല, ഒരു കളിക്കാരനെ മികച്ച നിലയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ പരിശീലകന് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്’ ധോണി കൂട്ടിച്ചേര്‍ത്തു.

തന്റെ ക്രിക്കറ്റ് അക്കാദമിയായ ഗ്ലോബല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഉദ്ഘാടന വേളയിലായിരുന്നു ധോണി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.

Top