ടിആർപി തട്ടിപ്പ് കേസിൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ മുൻ സിഇഒ പാർത്തോ ദാസ് ഗുപ്ത അറസ്റ്റിൽ

മുംബൈ: ടിആർപി തട്ടിപ്പ് കേസിൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ മുൻ സിഇഒ പാർത്തോ ദാസ് ഗുപ്തയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കേസുമായ ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന 15 ആമത്തെ വ്യക്തിയാണ് ഗുപ്ത. ഇയാളെ വെള്ളിയാഴ്ച മുംബൈയിലെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒക്ടോബർ ആറിനാണ് ടിആർപി തട്ടിപ്പ് കേസിൽ മുംബൈ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നേരത്തെ ബാർക് മുൻ സിഒഒ റാമിൽ രാംഗരിയ അടക്കമുള്ളവരെ കേസിൽ സിഐയു അറസ്റ്റ് ചെയ്തിരുന്നു.പുണെ ജില്ലയിലെ രാജ്ഗഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ക്രൈം ഇന്റലിജൻസ് യൂണിറ്റ് ആണ് ഗുപ്തയെ അറസ്റ്റ് ചെയ്തത്.

Top