ഇത് പ്രതീക്ഷിച്ചില്ല, നെയ്മര്‍ നിരാശപ്പെടുത്തിയെന്ന് മുന്‍ ലോകഫുട്‌ബോളര്‍ റൊണാള്‍ഡോ

neymar

ഷ്യന്‍ ലോകകപ്പില്‍ നെയ്മറില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ. നെയ്മറിന് മികവിലേക്കുയരാന്‍ കഴിയാതിരുന്നത് ബ്രസീലിന്റെ പ്രകടനത്തെ ബാധിച്ചെന്നും റൊണാള്‍ഡോ പറഞ്ഞു.

‘ഞങ്ങളെല്ലാം നെയ്മറില്‍ നിന്ന് വളരെയധികം പ്രതീക്ഷിച്ചിരുന്നു, കാരണം അവനായിരുന്നു ഇത്തവണ ബ്രസീല്‍ ടീമിലെ സൂപ്പര്‍ താരം. പക്ഷേ പ്രതീക്ഷിച്ച മികവിലേക്ക് നെയ്മറിന്റെ പ്രകടനം ഇക്കുറി എത്തിയില്ല. ചിലപ്പോള്‍ നേരത്തെ സംഭവിച്ച പരിക്കായിരിക്കാം ഇതിന് കാരണം’. റൊണാള്‍ഡോ പറഞ്ഞു.

അടുത്ത ലോകകപ്പില്‍ ബ്രസീലിന് കിരീടം നേടാനുള്ള ശേഷിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു.

Top