ബ്ലാസ്റ്റേഴ്‌സിലേക്ക് ക്ഷണിക്കാത്തതിൽ ദുഖമുണ്ടെന്ന് മുന്‍ താരം സെട്രിക് ഹെങ്ബര്‍ട്ട്

എസ്എല്ലിന്റെ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടീമിലേക്ക് തന്നെ വിളിക്കാത്തതില്‍ ദുഖമുണ്ടെന്ന് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സെട്രിക്ക് ഹെങ്ബര്‍ട്ട്.

ട്വിറ്ററിലൂടെയാണ് ഹെങ്ബര്‍ട്ട് തന്റെ സങ്കടം പങ്കുവെച്ചത്.

‘പറയുന്നതില്‍ ഏറെ സങ്കടമുണ്ട്, ഇത്തവണ മഞ്ഞക്കുപ്പായത്തില്‍ ഞാനുണ്ടാകില്ല. കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് മറ്റ് ചില പദ്ധതികളാണ് ഉളളത്. ബ്ലാസ്റ്റേഴ്‌സ് ആരാധരെ ഏറെ സ്‌നേഹിക്കുന്നു. ഒരുപക്ഷേ നമുക്ക് ചലിപ്പോള്‍ ഉടന്‍ തന്നെ കാണാനാകും’ ഹെങ്ബര്‍ട്ട് പറയുന്നു.

ബ്ലസ്‌റ്റേഴ്‌സിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹമുണ്ടെന്ന് കഴിഞ്ഞ സീസണ്‍ അവസാനിച്ചപ്പോള്‍ തന്നെ താരം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു.

പുതിയ കോച്ച് ഹെങ്ബര്‍ഗിന്റെ തിരിച്ചുവരവ് സാധ്യതകള്‍ തള്ളികളയുകയും. പകരം സെര്‍ബിയന്‍ യുവതാരം നെമാഞ്ചനെ ഉൾപെടുത്തുകയായിരുന്നു.

കേരളത്തിന്റെ പ്രതിരോധ നിരയുടെ ശക്തിയായിരുന്നു ഹെങ്ബര്‍ട്ട്. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ പെനാല്‍റ്റി നഷ്ടമാക്കിയതിന് ഹെങ്ബര്‍ട്ട് പരസ്യമായി മാപ്പ് പറഞ്ഞത് ആരാധകര്‍ക്ക് ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു.

രണ്ടു സീസണുകളിലായി 26 മത്സരങ്ങളില്‍ ഈ ഫ്രഞ്ച് താരം കേരളത്തിനു വേണ്ടി കളിച്ചു. നിലവില്‍ മോസ്റ്റ എഫ്‌സിയുടെ താരമാണ് ഹെങ്ബര്‍ട്ട് .

Top