രാ​ജ​സ്ഥാ​നി​ല്‍ ബി​ജെ​പി​യു​ടെ മു​ന്‍ നേ​താ​ക്ക​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു

ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപിയുടെ മുന്‍ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഘ്യാന്‍ശ്യാം തിവാരി, സുരേന്ദ്ര ഗോയല്‍ എന്നിവരാണ് കോണ്‍ഗ്രസിലേക്ക് എത്തിയത്.

കഴിഞ്ഞ വര്‍ഷമാണ് ഇരുവരും ബിജെപിയില്‍നിന്ന് രാജിവച്ചത്. ബിജെപി ഭരണത്തില്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ദരരാജയുടെ കടുത്ത വിമര്‍ശകരായിരുന്നു ഇരുവരും.

അതേസമയം അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് പാര്‍ട്ടിക്കു പുറത്തായ മുന്‍ കേന്ദ്രമന്ത്രി സുഖ് റാമും പേരമകന്‍ ആഷ്‌റേ ശര്‍മയും കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ തിരിച്ചെത്തി. തിങ്കളാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയ സുഖ് റാമും ആഷ്‌റേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതായി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Top