ബിജെപിയില്‍ നിന്ന് രാജിവെച്ച ദളിത് എംപി സാവിത്രി ബായ് ഫുലെ കോൺഗ്രസിലേക്ക്

ന്യൂഡല്‍ഹി : ബിജെപിയില്‍ നിന്ന് രാജിവെച്ച മുന്‍ എംപി സാവിത്രി ഭായ് ഫുലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ എഐസിസി ഓഫീസില്‍ വച്ച് നടന്ന ചടങ്ങിലാണ് സാവിത്രി ബായ് ഫുലെ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ബറെയ്ച് മണ്ഡലത്തിലെ ബിജെപി എംപിയായിരുന്നു സാവിത്രി ഭായ് ഫുലെ.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവരും സാവിത്രി ബായിക്കൊപ്പമുണ്ടായിരുന്നു.

ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു സാവിത്രിയുടെ രാജി. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് എംപിയുടെ രാജി ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു.

ബിജെപിയുടെ ജനവിരുദ്ധ – ദളിത് വിരുദ്ധ നയങ്ങള്‍ക്കെതിരെ നേരത്തെ തന്ന പരസ്യ നിലപാടെടുത്തയാളാണ് സാവിത്രി ഭായ് ഫുലെ. കഴിഞ്ഞ കുറച്ചു കാലങ്ങളായി പാര്‍ടിയുടെ തീരുമാനങ്ങളിലും പ്രവൃത്തികളിലും ഫുലെ വിമര്‍ശനമുന്നയിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ എസ്പി നേതാവ് രാകേഷ് സച്ചനും ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Top