ബിഹാർ മുൻ മന്ത്രി മേവാലാൽ ചൗധരി കോവിഡ് ബാധിച്ചു മരിച്ചു

പട്ന: ബിഹാർ മുൻ മന്ത്രിയും ജെഡിയു എംഎൽഎയുമായ മേവാലാൽ ചൗധരി (68) കോവിഡ് ബാധിച്ചു മരിച്ചു. പട്നയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഴിമതി കേസിലുൾപ്പെട്ട മേവാലാൽ ചൗധരിയെ ഇത്തവണ നിതീഷ് കുമാർ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്നു രാജിവയ്ക്കുകയായിരുന്നു.

ബിഹാർ മന്ത്രിസഭയിലെ രണ്ടംഗങ്ങളാണ് കോവിഡ് ബാധിച്ചു കഴിഞ്ഞ വർഷം മരിച്ചത്. മന്ത്രിമാരായിരുന്ന കപിൽദേവ് കാമത്ത്, വിനോദ് കുമാർ സിങ് എന്നിവരാണു കഴിഞ്ഞ വർഷം മരിച്ചത്. മുതിർന്ന ആർജെഡി നേതാവ് രഘുവംശ പ്രസാദ് സിങും കോവിഡ് ബാധയ്ക്കു ശേഷം ചികിത്സയിൽ തുടരവേയാണു മരിച്ചത്.

Top