ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു

പാട്‌ന: ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു. 82 വയസ്സായിരുന്നു. ഡല്‍ഹിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂന്ന് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു മിശ്ര. സംസ്ഥാനത്തിന്റെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലും മന്ത്രിസഭാംഗം ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിനൊപ്പം കുറ്റക്കാരനായി കണ്ടെത്തിയ വ്യക്തിയാണ് മിശ്ര. 2013 ലെയും 2018ലെയും കാലിത്തീറ്റ കുംഭകോണ കേസില്‍ മിശ്രയെ പ്രതി ചേര്‍ത്തിരുന്നു. 2017 ഡിസംബര്‍ 23ല്‍ ലാലു പ്രസാദിനെ കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയപ്പോള്‍ മിശ്രയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു

രാഷ്ട്രീയത്തില്‍ ചേരുന്നതിന് മുമ്പ് ബിഹാര്‍ സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായിരുന്നു മിശ്ര. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. പിന്നീട് കോണ്‍ഗ്രസ് വിട്ട് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി), ജനതാദള്‍ (യുണൈറ്റഡ്) എന്നിവയിലും ചേര്‍ന്നു.

Top