മുന്‍ ബാഴ്സലോണ പ്രതിരോധ താരം റോണാള്‍ഡ് കോമാന്‍ ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തേക്ക്

ബാഴ്സലോണ: ബാഴ്സലോണയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത് മുന്‍ ബാഴ്സലോണ പ്രതിരോധ താരം റോണാള്‍ഡ് കോമാന്‍. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി അംഗീകരിച്ചില്ലെങ്കിലും കറ്റാലന്‍ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല ഇഎസ്പിഎനിന്റെ ബാഴ്സലോണ റിപ്പോര്‍ട്ടര്‍ മോയ്സസ് ലൊറന്‍സ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബാര്‍ത്തോമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ടീം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത്. കോമാന്‍ പരിശീലകസ്ഥാനം ഏറ്റെടുത്ത കാര്യം അടുത്ത ഞായറാഴ്ച്ചക്കുള്ളില്‍ ക്ലബ് ഔദ്യോഗികമായി പുറത്തുവിടും. നിലവിലെ പരിശീലകന്‍ ക്വികെ സെറ്റിയനെ പുറത്താക്കിയ കാര്യം ബാര്‍ത്തോമ നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ അക്കാര്യത്തിലും ഔദ്യോഗിക അറിയിപ്പുണ്ടായില്ലെന്ന് മാത്രം. നെതര്‍ലന്‍ഡ്‌സിന്റെ ഇപ്പോഴത്തെ പരിശീലകന്‍ കോമാന്‍. ബാഴ്‌സയുടെ മുന്‍ താരംകൂടിയാണ് കോമാന്‍. അതേസമയം ടോട്ടന്‍ഹാം പരിശീലകന്‍ മൗറീസിയോ പൊച്ചെട്ടിനോയേയും പരിശീലകരുടെ ലിസ്റ്റിലുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം തള്ളിപ്പോവുകയായിരുന്നു. മുന്‍ ബാഴ്‌സ- സ്പാനിഷ് താരം സാവി ഫെര്‍ണാണ്ടസ്, മുന്‍ യുവന്റസ് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി എന്നിവരും പട്ടികയിലുണ്ടായിരുന്നു.

Top