ലൂയിസ് എന്റിക്വെയുടെ 9 വയസുകാരിയായ മകൾ കാൻസർ ബാധിച്ച് മരിച്ചു

ബാഴ്സലോണ: ബാഴ്സലോണയുടെയും സ്പാനിഷ് ദേശീയ ടീമിന്റെയും മുൻ കോച്ച് ലൂയിസ് എന്റിക്വെയുടെ മകൾ മരണത്തിന് കീഴടങ്ങി. ഒമ്പതു വയസുകാരിയായ മകളുടെ വിയോഗ വാർത്ത ലൂയിസ് എന്റിക്വെ തന്നെയാണ് ലോകത്തെ അറിയിച്ചത്.

ബോൺ കാൻസർ ബാധിച്ചാണ് എന്റിക്വെയുടെ ഒമ്പതു വയസുകാരി മകൾ സന മരണത്തിന് കീഴടങ്ങിയത്. അഞ്ചു മാസത്തോളം രോഗത്തോട് പൊരുതിയാണ് സന ഒടുവിൽ മരണത്തിന് കീഴടങ്ങിയത്.

2018 ലോകകപ്പിനു ശേഷം സ്പെയിനിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത എന്റിക്വെ മകളുടെ ചികിത്സാ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനായി 2019 ജൂൺ 19-ന് രാജി വെക്കുകയായിരുന്നു. 2014- 2017 കാലഘട്ടത്തിൽ ബാഴ്സലോണയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത എന്റിക്വെ, രണ്ട് ലാ ലിഗ കിരീടങ്ങളും 2015-ലെ ചാമ്പ്യൻസ് ലീഗും ക്ലബ്ബിന് നേടിക്കൊടുത്തിട്ടുണ്ട്.

Top