ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ രൂക്ഷവിമശനവുമായി മുന്‍ ഓസീസ് ക്രിക്കറ്റ് താരം

മുംബൈ: ഇന്ത്യയില്‍നിന്ന് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കടുത്ത ശിക്ഷകള്‍ പ്രഖ്യാപിച്ച ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഓസീസ് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മൈക്കല്‍ സ്ലാറ്റര്‍. ഇന്ത്യയില്‍ വന്ന് തെരുവിലെ മൃതദേഹങ്ങള്‍ കാണൂ എന്നാണ് താരം ട്വിറ്ററിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ കഴിയുന്ന ഓസ്‌ട്രേലിയന്‍ പൗരന്മാരൊക്കെ ഭീതിയിലാണെന്നത് യാഥാര്‍ത്ഥ്യമാണ്.

ഒരു സ്വകാര്യ വിമാനത്തില്‍ ഇവിടെവന്ന് തെരുവിലെ മൃതദേഹങ്ങള്‍ കാണൂ എന്നാണ് സ്ലാറ്റര്‍ ട്വീറ്റിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ജനതയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും സ്ലാറ്റര്‍ ട്വീറ്റ് ചെയ്തു. തന്റെ എല്ലാ പ്രാര്‍ത്ഥനയും സ്‌നേഹവും ഓരോ ഇന്ത്യയ്ക്കാരനുമൊപ്പമുണ്ട്. ഇവിടെ വന്നപ്പോഴെല്ലാം നല്ല അനുഭവമായിരുന്നു നിങ്ങള്‍ എനിക്കു സമ്മാനിച്ചത്. എല്ലാവരും സുരക്ഷിതമായിരിക്കൂവെന്നും സ്ലാറ്റര്‍ ആവശ്യപ്പെട്ടു. ഐപിഎല്ലിനെത്തിയ താരങ്ങളെ ഓസീസ് ക്രിക്കറ്റ് അസോസിയേഷന്‍ ശ്രീലങ്ക, മാലിദ്വീപ് വഴിയോ നാട്ടിലെത്തിക്കാന്‍ തീരുമാനമായിട്ടുണ്ട്.

Top