ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബൈ: ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. യു.എ.ഇയില്‍ നടക്കുന്ന ഐ.പി.എല്ലിന്റെ കമന്റേറ്ററായി മുംബൈയിലുണ്ടായിരുന്ന ഡീന്‍ ജോണ്‍സ് ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് മരിച്ചത്. 59 വയസ്സായിരുന്നു.

എട്ടു വര്‍ഷത്തോളം ഓസ്ട്രേലിയയുടെ ജഴ്‌സി അണിഞ്ഞ ഡീന്‍ ജോണ്‍സ് 52 ടെസ്റ്റും 164 ഏകദിനവും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 46.55 ശരാശരിയില്‍ 11 സെഞ്ചുറിയും 14 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 3631 റണ്‍സും ഏകദിനത്തില്‍ 44.61 ശരാശരിയില്‍ ഏഴു സെഞ്ചുറിയും 46 അര്‍ധ സെഞ്ചുറിയും സഹിതം 6068 റണ്‍സും അടിച്ചെടുത്തിട്ടുണ്ട്.

Top