സ്റ്റീവ് സ്മിത്തിനെ പുകഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍; കമ്പ്യൂട്ടറിനെ പോലെയെന്ന്…

സ്റ്റീവ് സ്മിത്തിനെ പുകഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോ. ആദ്യ ആഷസ് ടെസ്റ്റില്‍ ഓസ്ട്രേലിയയെ ഒറ്റയ്ക്കു താങ്ങിനിര്‍ത്തിയത് സ്റ്റീവ് സ്മിത്തിന്റെ പോരാട്ടമാണ്. രണ്ടിന്നിംഗ്സിലും സെഞ്ചുറി നേടിയ സ്മിത്ത് ഓസീസിന് വിജയപ്രതീക്ഷയും നല്കി. ഒരുവര്‍ഷത്തെ വിലക്കിനുശേഷമുള്ള വരവിലായിരുന്നു സ്മിത്തിന്റെ ഈ മികച്ച പ്രകടനം.

സ്മിത്ത് രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയതോടെയാണ് സ്റ്റീവ് വോ, സ്മിത്തിനെ കമ്പ്യൂട്ടറിനെ പോലെ ഉള്ള മനുഷ്യന്‍ എന്ന് വിശേഷിപ്പിച്ചത്. 1997ല്‍ സ്റ്റീവ് വോ ഒരു ടെസ്റ്റിന്റെ രണ്ടിന്നിംഗ്സിലും സെഞ്ചുറി നേടിയിരുന്നു. ഇതിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമാണ് സ്മിത്ത്. ഇപ്പോള്‍ ഓസ്ട്രേലിയന്‍ ടീമിന്റെ മെന്ററാണ് വോ.

ആദ്യ ടെസ്റ്റില്‍ തോല്‍ക്കില്ലെന്ന് ഉറപ്പാക്കിയ ഓസ്ട്രേലിയ ഇന്ന് ഇംഗ്ലണ്ടിനെ പുറത്താക്കി ജയം തന്നെയാണ് ലക്ഷ്യമിടുന്നത്. ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുന്ന അവസാനദിനത്തിലെ ആദ്യ മണിക്കൂര്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ച് നിര്‍ണായകമാണ്.

Top