മുൻ അത്‌ലറ്റികോ, റയൽ മാഡ്രിഡ്, ബാഴ്‌സ കോച്ച് റാഡോമിർ ആന്റിക് അന്തരിച്ചു

മാഡ്രിഡ്: റയല്‍ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ്, ബാഴ്‌സലോണ എന്നീ മൂന്ന് പ്രമുഖ ക്ലബുകളുടെ പരിശീലകനായിരുന്ന റാഡോമിർ ആന്റിക് അന്തരിച്ചു. 71 വയസ്സായിരുന്നു. ഗുരുതര രോഗങ്ങള്‍ ബാധിച്ച് ഏറെനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയായിരുന്നു അന്ത്യം.

ക്ലബിന്റെ ഇതിഹാസ പരിശീലകരിലൊരാളായ ആന്റികിന്റെ മരണത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് അനുശോചിച്ചു.

മുന്‍ സെര്‍ബിയന്‍ പരിശീലകന്‍ കൂടിയായ ആന്റിക് റയല്‍, അത്‌ലറ്റികോ, ബാഴ്‌സലോണ എന്നീ ക്ലബുകളുടെയും പരിശീലകനായിരുന്നു.

1995 മുതല്‍ 2000 വരെയുള്ള കാലയളവില്‍ മൂന്നു തവണ അത്‌ലറ്റികോയെ ആന്റിക് പരിശീലിപ്പിച്ചിട്ടുണ്ട്.

Top