അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ ആരോഗ്യനില ഗുരുതരം

ഗുവഹാട്ടി: കോൺഗ്രസ് നേതാവും അസം മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങളിൽ പലതിന്റെയും പ്രവർത്തനം നിലച്ചിരിക്കുകയാണെന്നും അദ്ദേഹം അബോധാവസ്ഥയിലാണെന്നും അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മുതൽ ശ്വാസ തടസ്സം രൂക്ഷമാകുകയും തരുൺ ഗൊഗോയിയുടെ ആരോഗ്യനില വഷളാവുകയുമായിരുന്നെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. നിലവിൽ അദ്ദേഹം ഇന്റുബേഷൻ വെന്റിലേറ്ററിലാണുള്ളത്. കൂടാതെ ഡയാലിസിസും ആരംഭിച്ചിട്ടുണ്ട്. അടുത്ത 48-72 മണിക്കൂർ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

Top