മുന്‍ ആഴ്‌സണല്‍ താരം ‘സാന്റി കസോള’ സ്പാനിഷ് ക്ലബായ അലാവസിനൊപ്പം

santi-casola

റു വര്‍ഷം ആഴ്‌സണല്‍ താരമായിരുന്ന സാന്റി കസോള സ്പാനിഷ് ക്ലബായ അലാവസിനൊപ്പം ചേര്‍ന്നു. കസോളയെ കഴിഞ്ഞ സീസണിലാണ് ആഴ്‌സണല്‍ റിലീസ് ചെയ്തത്. തന്റെ ഫിറ്റ്‌നെസ് വീണ്ടെടുക്കാനായി അലാവസിന്റെ യൂത്ത് ടീമിനൊപ്പമാണ് കസോള ഇപ്പോള്‍ പരിശീലനം നടത്തുന്നത്.

അലാവസ് ടീമിനൊപ്പമുള്ള പരിശീലനത്തില്‍ തൃപതനാണെന്ന് കസോള പറഞ്ഞു. ക്ലബ് തനിക്കായി ഒരുക്കിയ സൗകര്യത്തിന് കസോള നന്ദി പറയുകയും ചെയ്തു. അലാവസിനൊപ്പം ട്രെയിന്‍ ചെയ്യുന്നു എങ്കിലും കസോളയുടെ അടുത്ത ക്ലബ് അലാവസായിരിക്കില്ല. തന്റെ മുന്‍ ക്ലബായ വിയ്യാറയലില്‍ കസോള എത്തുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ ആഴ്‌സണല്‍ താരം രണ്ട് സീസണുകളില്‍ പരുക്കിന്റെ പിടിയിലായിരുന്നു.

Top