ഹോസെ അന്റോണിയോ റയെസ് കാറപകടത്തില്‍ മരിച്ചു; കണ്ണീരോടെ ഫുട്ബോള്‍ ലോകം

സെവിയ്യ: സ്പാനിഷ് ഫുട്‌ബോള്‍ താരം ഹോസെ അന്റോണിയോ റയെസ്(35) കാറപകടത്തില്‍ മരിച്ചു. രാവിലെ സെവിയക്കടുത്തു വെച്ച് താരം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സെവിയ ക്ലബ്ബാണ് മരണവിവരം പുറത്തുവിട്ടത്.

സ്പാനിഷ് ദേശീയ ടീമിനായി കളിച്ചിട്ടുള്ള റയെസ് ആഴ്‌സണല്‍, റയല്‍ മഡ്രിഡ്, സെവിയ, അത്‌ലറ്റിക്കോ മഡ്രിഡ് തുടങ്ങിയ ടീമുകള്‍ക്കായും ബൂട്ടുകെട്ടിയ താരമാണ് അന്റോണിയോ.

ഇരുപതാം വയസ്സില്‍ തന്നെ സ്പാനിഷ് ജേഴ്സിയില്‍ അരങ്ങേറിയ താരത്തിന് പിന്നീട് വേണ്ടത്ര അവസരം ലഭിച്ചില്ല. സ്പിനാഷ് ടീമിലെ പ്രതിഭാ ധാരാളിത്തത്തില്‍ റയെസ് തഴയപ്പെടുകയായിരുന്നു. മൂന്നു വര്‍ഷമാണ് സ്വന്തം രാജ്യത്തിന്റെ ജേഴ്സിയില്‍ ഈ വിങ്ങര്‍ കളിച്ചത്. കരിയര്‍ ഏറെ ബാക്കിയുണ്ടായിട്ടും 2006 ലോകകപ്പിന് ശേഷം പിന്നീട് ഒരിക്കല്‍ പോലും റേയ്സിന് സ്പാനിഷ് ജേഴ്സി അണിയാനായില്ല.

Top