ശശികല പാര്‍ട്ടിയില്‍ അംഗമല്ലെന്ന് എഐഎഡിഎംകെ മുന്‍ മന്ത്രി സിവി ശണ്‍മുഖം

ചെന്നൈ: ശശികല എഐഎഡിഎംകെ അംഗമല്ലായെന്നും, എഐഎഡിഎംകെ ഒരു കേഡര്‍ പ്രസ്ഥാനമാണെന്നും പാര്‍ട്ടിയില്‍ ഇടമില്ലെന്നും തമിഴ്‌നാട് മുന്‍ മന്ത്രി സിവി ശണ്‍മുഖം .പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും കൂട്ടിചേര്‍ത്തു. രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നമെന്ന ശശികലയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് സിവി ശണ്‍മുഖം ഇക്കാര്യം അറിയിച്ചത്.

എംജിആര്‍ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ തന്നെ കേഡര്‍ പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ നെടുംതൂണുകളെന്നും അവരാണ് പാര്‍ട്ടിക്ക് അടിത്തറ നല്‍കിയതെന്നും വ്യക്തമാക്കിയതാണെന്നും ശണ്‍മുഖം വ്യക്തമാക്കി. ഒരു സഹായിയായിട്ടാണ് ശശികല ജയലളിതയുമായി ബന്ധം സ്ഥാപിക്കുന്നത്. അല്ലാതെ എഐഎഡിഎംകെയുമായി ഒരു ബന്ധവുമില്ല. ഇനിയും എത്ര ശശികലമാര്‍ എഐഎഡിഎംകെ നേതൃത്വം അവകാശപ്പെട്ടുവന്നാലും പാര്‍ട്ടി പാറപോലെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top