തൃഷക്കെതിരെയുള്ള അശ്ലീല പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് മുന്‍ എഐഎഡിഎംകെ അംഗം എവി രാജു

ചെന്നൈ: സിനിമാ താരം തൃഷയ്ക്കെതിരെ അശ്ശീലവും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മുന്‍ എഐഎഡിഎംകെ അംഗം എവി രാജു ക്ഷമാപണം നടത്തി. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ രാഷ്ട്രീയ നേതാവ് മാപ്പ് ചോദിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചാണ് ക്ഷമാപണം നടത്തിയിരിക്കുന്നത്.

മനഃപൂര്‍വം തൃഷയെ ലക്ഷ്യം വെച്ചുള്ള പരാമര്‍ശം അല്ലായിരുന്നുവെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും വീഡിയോയിലൂടെ എവി രാജു പറഞ്ഞു. സംവിധായകന്‍ ചേരന്‍, നടന്‍ കരുണാസ്, എന്നിവരോടും മാപ്പ് ചോദിക്കുന്നതായും അവരുടെ വികാരം വ്രണപ്പെടുത്തിയെങ്കില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം വേദിയില്‍ കൂട്ടി ചേര്‍ത്തു.

സേലം വെസ്റ്റ് എംഎല്‍എ വെങ്കിടാചലത്തില്‍ നിന്ന് സെറ്റില്‍മെന്റ് തുകയായി 25 ലക്ഷം രൂപ നടി കൈപ്പറ്റിയെന്നായിരുന്നു എവി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. പരാമര്‍ശം വിവാദമായതോടെ നടിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. കൂടാതെ എവി രാജുവിനെതിരെ നടി നിയമനടപടിയും സ്വീകരിച്ചിരുന്നു.

Top