ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച അല്‍ക്ക ലാംബ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച അല്‍ക്ക ലാംബ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ഡല്‍ഹി ഘടകത്തിന്റെ ചുമതലയുള്ള പി.സി.ചാക്കോയുടെ നേതൃത്വത്തിലാണ് പാര്‍ട്ടി ആസ്ഥാനത്ത് അല്‍ക്ക ലാംബക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്.

2014-ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന ലാംബ അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയിരിക്കുന്നത്.അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ലാംബയുടെ നീക്കം. ആംദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതായി സെപ്റ്റംബറില്‍ അവര്‍ പ്രഖ്യാപിച്ചിരുന്നു. രാജീവ് ഗാന്ധിയുടെ ഭാരത രത്ന റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ആം ആദ്മി പാര്‍ട്ടി പ്രമേയത്തിനെതിരെ രംഗത്തെത്തിയതോടെയാണ് കെജ്രിവാളുമായും പാര്‍ട്ടിയുമായി ലാംബ അകലുന്നത്. ഡല്‍ഹി നിയമസഭാ സ്പീക്കര്‍ റാം നിവാസ് ലാംബയെ അയോഗ്യയാക്കുകയും ചെയ്തിരുന്നു.

Top