കേരള ബാങ്ക് രൂപീകരണത്തില്‍ ആശങ്ക വേണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendran

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തില്‍ ആശങ്ക വേണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ബാങ്ക് രൂപീകരണത്തിലെ ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

ബാങ്കിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് നിയോഗിച്ചിരിക്കുന്ന ടാസ്‌ക് ഫോഴ്‌സ് ജനങ്ങളുടെ അഭിപ്രായങ്ങള്‍ പരിശോധിച്ച ശേഷമേ മുന്നോട്ട് പോകൂ എന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ സഹകരണ മേഖലയിലെ ബാങ്ക് ശാഖകളുടെ എണ്ണം കുറയ്ക്കുകയോ ജീവനക്കാരെ പിരിച്ചു വിടുകയോ ചെയ്യില്ലെന്നും, നിലവിലുള്ള സേവനവ്യവസ്ഥകളിലും മാറ്റമുണ്ടാകില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Top