സര്‍ക്കാര്‍ രൂപീകരണം; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി സ്റ്റാലിന്‍

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ഡി.എം.കെ മുന്നണി സര്‍ക്കാര്‍ രൂപീകരണം വേഗത്തിലാക്കുന്നു. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതുമായി കൂടിക്കാഴ്ച നടത്തിയ ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കത്ത് നല്‍കി.

കൂടാതെ, ഡി.എം.കെയുടെ 133 എം.എല്‍.എമാരടക്കം 159 പേരുടെ ഒപ്പിട്ട പിന്തുണ കത്തും ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. വൈകീട്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്റ്റാലിനെ ഗവര്‍ണര്‍ ഔദ്യോഗികമായി ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന ഡി.എം.കെ നേതാക്കളായ ടി.ആര്‍. തങ്കബാലു, ദുരൈ മുരുകന്‍, എ. രാജ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മേയ് ഏഴിന് നടത്താനാണ് തീരുമാനം.

Top