ബിജു രമേശ് സമര്‍പ്പിച്ചത് വ്യാജരേഖ; അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ബാറുടമ ബിജു രമേശ് തെളിവായി വ്യാജരേഖ സമര്‍പ്പിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതയില്‍ ഹര്‍ജി.

കോടതിയില്‍ തെളിവായി നല്‍കിയ സിഡിയും മൊബൈല്‍ ഫോണും വ്യാജ രേഖയാണ്. ഫൊറന്‍സിക് പരിശോധനയില്‍ ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേസെടുക്കണമെന്നുമാണ് അഡ്വ. ശ്രീജിത്ത് പ്രേമചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം ജുഡിഷ്യല്‍ ക്ലാസ് മജിസ്ട്രേറ്റ് കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.

Top