കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ അറസ്റ്റുചെയ്തു

നംവകുപ്പിന്റെ ജണ്ടകെട്ടിയ കരാറുകാരന് ബില്‍ മാറിക്കൊടുക്കാന്‍ 50,000 രൂപ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ അറസ്റ്റ് ചെയ്തു. ഒലവക്കോട് റേഞ്ച് ഓഫിസര്‍ വി.ബി.അഖിലിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി എന്‍.ഷംസുദ്ധീന്റെ നേതൃത്വത്തില്‍ ഓഫീസില്‍ വച്ചായിരുന്നു അറസ്റ്റ്. ബില്‍ മാറി കൊടുക്കാന്‍ ചോദിച്ച ഒന്നേക്കാല്‍ ലക്ഷം രൂപയില്‍ ആദ്യഗഡുവായ 50,000 രൂപ കൈപ്പറ്റുമ്പോഴായിരുന്നു വിജിലന്‍സ് അഖിലിനെ പിടികൂടിയത്.

നിലമ്പൂര്‍ സ്വദേശിയായ കരാറുകാരന് കരാര്‍ ലഭ്യമാക്കാമെന്ന പേരില്‍ അരലക്ഷം രൂപ നേരത്തെ ഈ ഓഫിസര്‍ കൈക്കൂലി വാങ്ങിയിരുന്നു. റേഞ്ച് ഓഫിസര്‍ക്കെതിരെ തൃശൂരില്‍ തടികടത്തുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസ് നിലവിലുണ്ട്.

 

Top