ഡെറാഡൂണില്‍ പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി ആന ചരിഞ്ഞു

elephant died

ഡെറാഡൂണ്‍: ഡെറാഡൂണിലെ ലാല്‍കുവാനില്‍ ട്രെയിന്‍ തട്ടിയുണ്ടായ അപകടത്തില്‍ ആന ചരിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആനകള്‍ സ്ഥിരമായി സഞ്ചരിക്കാറുള്ള വഴിയാണ് ഇത്. പാളം മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു അപകടം. ലോക്കോ പൈലറ്റിന്റെ അശ്രദ്ധമൂലമാണ് ആന അപകടത്തില്‍പ്പെട്ടതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ആരോപിച്ചു.

Top