ബഫര്‍ സോണ്‍ കരട് വിജ്ഞാപനത്തിൽ ഭേദഗതി ഉണ്ടാകും: വനം മന്ത്രി

ഫര്‍ സോണ്‍ കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്താന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി കെ. രാജു.
വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്നുളള ജനവാസ മേഖലകളെ ബഫര്‍സോണില്‍ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായതോടെയാണ് കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്താൻ തീരുമാനം. . എവിടെയെങ്കിലും അധികമായി ജനം താമസിക്കുന്ന മേഖലകൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിന്റെ റിപ്പോർട്ട് അടിയന്തിരമായി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി കൂടി പരിശോധിച്ച ശേഷം കേന്ദ്രത്തിന് ഈ റിപ്പോർട്ട് അയച്ചു കൊടുക്കുമെന്നും വനംമന്ത്രി പറഞ്ഞു.

അതേസമയം ബഫർ സോണിലെ നിലവിലെ വിസ്തൃതി കോഴിക്കോട് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെ ബാധിക്കുമോ എന്ന കാര്യം പഠിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഒക്ടോബർ 15നുള്ളിൽ റിപ്പോർട്ട് തയ്യാറാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ഒക്ടോബർ അഞ്ചിനുള്ളിൽ കോഴിക്കോട് ജില്ലയിലെ പ്രശ്നങ്ങൾ അറിയിക്കും.

Top