ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം; എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: വന്യജീവി ശല്യം തിരഞ്ഞെടുപ്പ് വിഷയമാകില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മികച്ച വിജയം ഉണ്ടാകും.രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്ത് 150% വനവിസ്തൃതി വര്‍ദ്ധിച്ചു. ഫോറസ്റ്റ് സ്റ്റേഷന്‍ വര്‍ദ്ധിപ്പിക്കണം. മഞ്ഞക്കൊന്ന ഉള്‍പ്പടെ നീക്കം ചെയ്യും. പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് അയക്കാനാണ് ശ്രമിക്കുന്നത്. പടയപ്പയെ നിരീക്ഷിക്കാന്‍ പ്രത്യേക ടീമിനെ അയച്ചിട്ടുണ്ട്. മയക്കുവെടി വെക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല.എല്ലാ ശ്രമവും പരാജയപ്പെട്ടാല്‍ മാത്രമെ മയക്കുവെടി വെക്കൂ. അരിക്കൊമ്പന്‍ സസുഖം ജീവിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് തമിഴ്‌നാട് കൃത്യമായി വിവരം നല്‍കുന്നുണ്ട്. അരിക്കൊമ്പനെ പറ്റി ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

Top