‘വാകേരി മൂടക്കൊല്ലിയിലെ കടുവയെ കൂട് വച്ച് പിടികൂടും’; എ കെ ശശീന്ദ്രന്‍

വയനാട്: വയനാട് വാകേരി മൂടക്കൊല്ലിയിലെ കടുവയെ കൂട് വച്ച് പിടികൂടുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. വാകേരിയില്‍ ഇനിയും കടുവ ഇറങ്ങാന്‍ സാധ്യതയുണ്ട്. വാകേരിയില്‍ ആള്‍ക്കൂട്ടം കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടു വച്ചാല്‍ പോരാ ഉത്തരവ് കാണിക്കണമെന്ന് ചിലര്‍ പറയുന്നു. ഈ നിലപാട് കര്‍ഷകരെ സംരക്ഷിക്കാനല്ല. ചിലര്‍ ഇരട്ട മുഖവുമായി രംഗത്തിറങ്ങുന്നതായും മന്ത്രി പറഞ്ഞു.

നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ കടുവയെ പിടികൂടാന്‍ സാധിക്കുകയുളളു. കടുവയെ പിടികൂടില്ലെന്ന് വനം വകുപ്പ് പറഞ്ഞിട്ടില്ല. വന്യമൃഗം നാട്ടിലിറങ്ങിയാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരം സി സി എഫിന് നല്‍കുന്നത് പരിശോധിക്കും. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. വന്യമൃഗം ഇറങ്ങുന്ന സ്ഥലങ്ങളില്‍ ടാസ്‌ക് ഫോഴ്‌സിനെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top