കക്കാടംപൊയിലില്‍ ഉരുള്‍പൊട്ടിയ സ്ഥലത്തോട് ചേര്‍ന്ന് വനഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മ്മാണം

kattippara

കോഴിക്കോട്: കക്കാടംപൊയിലില്‍ ഉരുള്‍പൊട്ടിയ സ്ഥലത്തോട് ചേര്‍ന്ന് വനഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മ്മാണം നടക്കുന്നതായി ആരോപണം. പി.വി. അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ കന്റീന്‍ നടത്തിപ്പുകാരനായ പാലക്കാട് സ്വദേശി അലിയുടെ പേരിലെടുത്ത അനുമതിയുടെ മറവിലാണ് അനധികൃതമായി നിര്‍മ്മാണം. നായാടംപൊയില്‍ കുന്നിന് മുകളില്‍ കീഴ്ക്കാംതൂക്കായ കൊടുംവനത്തിലാണ് നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്.

ഭൂനിരപ്പില്‍നിന്ന് 3200 അടി ഉയരത്തിലാണ് നിര്‍മ്മാണം. എഴുപത് ഡിഗ്രിയില്‍ അധികം ചെരിവുള്ളിടത്താണ് റിസോര്‍ട്ട് നിര്‍മാണം പുരോഗമിക്കുന്നത്. പരാതിയെ തുടര്‍ന്ന് കൂടരഞ്ഞി പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.

Top