തൃശൂരില്‍ ഇരുതലമൂരിയെ കച്ചവടം നടത്തിയവര്‍ ഫോറസ്റ്റ് സ്‌ക്വാഡിന്റെ പിടിയില്‍

arrest

തൃശൂര്‍: തൃശൂരില്‍ ഇരുതലമൂരിയെ കച്ചവടം നടത്തുന്നതിനിടയില്‍ ഫോറസ്റ്റ് ഫ്‌ലയിംഗ് സ്‌ക്വാഡ് രണ്ടുപേരെ പിടികൂടി. മലപ്പുറം സ്വദേശി പറയരുകുണ്ടില്‍ സലാവുദ്ദീന്‍(35) മുന്നാര്‍ ദേവികുളം ആനച്ചല്‍ സ്വദേശി വലിയ പറബില്‍ സംസണ്‍ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശി സുര, പാലാ സ്വദേശി ജോര്‍ജ്ജ്, ജിഫി എന്നിവര്‍ ഓടി രക്ഷപ്പെട്ടു.

റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഭാസി ബാഹുലേയന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് പിഡി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ടിയു രാജ്കുമാര്‍, ടിഎം ഷിറാസ്, ഇപി പ്രതിഷ്, ജിതേഷ് ലാല്‍, പ്രജീഷ്, പാലപ്പിള്ളി റെയിഞ്ച് സ്റ്റാഫ് പ്രഭാകരന്‍ എന്‍യു, സുരേഷ് എംസ്, രാജീവ്, ശ്രീജിത്ത് ഏന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Top