ഇറ്റലിയുടെ തെക്കൻ മേഖലയിൽ കാട്ടുതീ; രക്ഷപ്പെടാൻ കാറോടിച്ച് സ്ത്രീ, വൈറൽ വിഡിയോ

സിസിലി : ഇറ്റലിയുടെ തെക്കൻ മേഖലയിൽ പടർന്ന് പിടിച്ച കാട്ടുതീയുടെ സമീപത്ത് കൂടി വാഹനം ഓടിക്കുന്ന യുവതിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഹൈവേയിലൂടെ പോകുന്ന കാറിന് സമീപം കാട്ടുതീ ആളിക്കത്തുന്നതാണ് ഇപ്പോൾ വൈറലായ വിഡിയോ. പ്രദേശത്തിന് നിന്നും രക്ഷപ്പെടുന്നതിനാണ് യുവതി ഇത്തരത്തിൽ സാഹസികമായ നീക്കം നടത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം.

ഇറ്റലിയിലെ തെക്കൻ മേഖലയായ സിസിലിയിൽ നിന്നുള്ളതാണ് വിഡിയോയെന്നാണ് വിവരം. ഇവിടെ മൂന്ന് പ്രായമായ ആളുകൾക്ക് കാട്ടുതീ കാരണം ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ഇറ്റാലിയൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പ്രാദേശിക തലസ്ഥാനമായ പലേർമോയുടെ പ്രാന്തപ്രദേശത്തുള്ള കത്തിനശിച്ച വീട്ടിൽ കത്തിക്കരിഞ്ഞ നിലയിലാണ് ഇതിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർ 70 വയസ്സിന് മുകളിൽ പ്രായമുള്ള ദമ്പതികളാണ്. പ്രദേശത്ത് തീപിടിത്തം മൂലം ആംബുലൻസിന് വീട്ടിലേക്ക് എത്താൻ കഴിയാതെ വന്നതിനെ തുടർന്ന് പലേർമോ പ്രവിശ്യയിൽ 80 വയസ്സിന് മുകളിൽ പ്രായമുള്ള ഒരു സ്ത്രീയുടെ മരണത്തിന് കാരണമായി.

Top