തൃശൂര്‍ വാഴക്കോട് അകമല ഫോറസ്റ്റില്‍ കാട്ടുതീ

തൃശൂര്‍ : തൃശൂര്‍ -ഷൊര്‍ണ്ണൂര്‍ പ്രധാന പാതയിലെ വാഴക്കോട് അകമല ഫോറസ്റ്റില്‍ തീ പടര്‍ന്നു. തീ പടരുന്നത് കണ്ട പരിസരവാസികള്‍ ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ കാട്ടിലേക്ക് പടരുകയായിരുന്നു. ശേഷം വടക്കാഞ്ചേരിയില്‍ നിന്ന് എത്തിയ അഗ്‌നി സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ ശ്രമം നടത്തുകയാണ്.

Top