അട്ടപ്പാടിയില്‍ കാട്ടുതീ പടരുന്നു ; ആയിരം ഹെക്ടര്‍ വനം കത്തിനശിച്ചു

പാലക്കാട് : അട്ടപ്പാടിയില്‍ ആയിരം ഹെക്ടറോളം വനത്തില്‍ കാട്ടുതീ പടര്‍ന്ന് പിടിച്ചു. തമിഴ്‌നാട് അതിര്‍ത്തിയായ മഞ്ചൂരിലാണ് ആദ്യം കാട്ടുതീ കണ്ടത്. പിന്നീട് തമിഴ്‌നാടിന്റെയും, കേരളത്തിന്റെയും ഭാഗങ്ങളിലേക്ക് തീപടര്‍ന്നു. കൃഷ്ണവനത്തിന്റെ ഭാഗങ്ങളും അഗ്‌നിക്കിരയായി.

നിലവില്‍ ആയിരം ഹെക്ടറോളം വനഭൂമിയില്‍ തീപടര്‍ന്നതായാണ് വനം വകുപ്പ് കണക്ക്. ഇനിയും തീ പടര്‍ന്നാല്‍ സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ ഭാഗങ്ങളും കത്തിനശിക്കും.

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് വാഹനങ്ങളുമായി കാട്ടിലേക്ക് എത്തിപ്പെടാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. കോയമ്പത്തൂരില്‍ നിന്നും നേവിയുടെ ഹെലികോപ്റ്ററെത്തി തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപെട്ടു. കാഞ്ഞീരപ്പുഴ ഡാമില്‍നിന്നും വെള്ളം ശേഖരിച്ചാണ് തീയണക്കാനുള്ള ശ്രമം തുടരുന്നത്.

Top