വടക്കനാട് കൊമ്പനെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് താല്‍കാലികമായി ഉപേക്ഷിച്ചു

ELEPHANT RAN AMOK

ബത്തേരി: നാട്ടുകാര്‍ക്ക് ഭീതിയായ വയനാട് വന്യജീവി സങ്കേതത്തിലെ വടക്കനാട് കൊമ്പനെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് താല്‍കാലികമായി ഉപേക്ഷിച്ചു.

രണ്ടു പേരുടെ ജീവനെടുത്ത ആനയുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ മോശമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഉപേക്ഷിച്ചത്. വടക്കനാട് കൊമ്പനെ വനംവകുപ്പ് മയക്കുവെടി വെച്ച് ആനപന്തിയിലാക്കാനായിരുന്നു തീരുമാനിച്ചത്.

വയനാട് വന്യജീവി സങ്കേതത്തിന് അതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ പേടിസ്വപ്നമാണ് വടക്കനാട് കൊമ്പന്‍. എല്ലാവര്‍ഷവും അഞ്ഞുറിലധികം ഏക്കര്‍ കൃഷിയാണ് ആന നശിപ്പിക്കുന്നത്. ആനയുടെ നീക്കമറിയാല്‍ ഒരുവര്‍ഷം മുമ്പ് മയക്കുവെടി വെച്ച് റേഡിയോ കോളര്‍ ഘടുപ്പിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല.

Top