മകരവിളക്ക് മഹോത്സവത്തിന് വിപുലമായ സേവനങ്ങളുമായി വനംവകുപ്പ്

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് വിപുലമായ സേവനങ്ങളുമായി വനംവകുപ്പ്. നൂറോളം ഫോറസ്റ്റ് ഓഫീസര്‍മാരെ സന്നിധാനത്ത് വിന്യസിച്ചു. റേഞ്ച് ഓഫീസര്‍, സെക്ഷന്‍ ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ചര്‍, 45 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരെയും സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്.പമ്പ മുതല്‍ സന്നിധാനം വരെയും പുല്‍മേട് മുതല്‍ സന്നിധാനം വരെയും സ്നേക്ക് റെസ്‌ക്യൂ ടീം, എലിഫന്റ് സ്‌ക്വാഡ്, ഫോറസ്റ്റ് വാച്ചര്‍മാര്‍, പ്രൊട്ടക്ഷന്‍ വാച്ചര്‍മാര്‍, ആംബുലന്‍സ് സര്‍വീസ്, ഭക്തര്‍ക്ക് ആവശ്യമായ വെള്ളവും ബിസ്‌ക്കറ്റും നല്‍കാന്‍ സ്പെഷ്യല്‍ ടീം, റാപ്പിഡ് റെസ്പോണ്‍സ് ടീം എന്നിവരെയും നിയോഗിച്ചു.

മകരജ്യോതി കാണാന്‍ എത്തുന്നവര്‍ കാടിനുള്ളില്‍ ടെന്റ് കെട്ടി താമസിക്കാന്‍ പാടില്ല. മകരജ്യോതി ദര്‍ശിക്കാനായി മരങ്ങളില്‍ കയറിയിരിക്കുന്നത് ഒഴിവാക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍, കുട്ടികള്‍, പ്രായമായവര്‍ ഒരിക്കലും കാനന പാതകള്‍ സ്വീകരിക്കരുത്. ചെങ്കുത്തായ ഭാഗങ്ങളില്‍ നിന്ന് ഫോട്ടോ എടുക്കുന്നത് ഒഴിവാക്കുക. കൃത്യമായുള്ള വഴികളില്‍ കൂടെ മാത്രം ശബരിമലയിലേക്ക് എത്തുക. ഭക്തര്‍ വനത്തിന് ഉള്ളിലേക്ക് കയറി പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാതിരിക്കുക. ഹോട്ടലുകളില്‍ നിന്നുമുള്ള വേസ്റ്റ് വനത്തില്‍ നിക്ഷേപിക്കാന്‍ പാടുള്ളതല്ല.

Top