വാല്‍പ്പാറയില്‍ യുവതിയെ കടിച്ചുകൊന്ന പുലിയെ വനംവകുപ്പ് പിടികൂടി

puli

വാല്‍പ്പാറ: തമിഴ്‌നാട് വാല്‍പ്പാറയില്‍ തോട്ടം തൊഴിലാളിയായ യുവതിയെ കടിച്ചുകൊന്ന പുലിയെ വനംവകുപ്പ് പിടികൂടി. പുലിയെ ചെന്നൈയിലെ മൃഗശാലയിലേക്ക് മാറ്റി. വാല്‍പ്പാറ സ്വദേശി കൈലാസവതിയെ ആണ് ശനിയാഴ്ച പുലി കടിച്ചുകൊന്നത്.

കഴിഞ്ഞ ആറു മാസത്തിനിടെ അഞ്ചു തവണയാണ് വാല്‍പ്പാറയില്‍ പുലിയിറങ്ങിയത്. സംഭവത്തെത്തുടര്‍ന്ന് പുലിയെ പിടികൂടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ റോഡ് ഉപരോധമുള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Top