റിസോട്ട് നിര്‍മിക്കാനായി വനഭൂമി നശിപ്പിച്ചു; പരീക്കറിന്റെ മകന് ഹൈക്കോടതി നോട്ടീസ്

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന് ഹൈക്കോടതി നോട്ടീസ്. ആഭിജാത് പരീക്കര്‍ക്കാണ് റിസോട്ട് നിര്‍മിക്കാനായി വനഭൂമി നശിപ്പിച്ച കേസുമായ് ബന്ധപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ദക്ഷിണ ഗോവയിലെ നേത്രാവതി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനഭൂമിയാണ് ആഭിജാത് വെട്ടി നശിപ്പിച്ചത്‌.
ആഭിജാതും ചീഫ് സെക്രട്ടറിയും, വനം പരിസ്ഥിതി സെക്രട്ടറിയും പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററും ഉള്‍പ്പെടെ 11 പേര്‍ക്ക് കോടതി നോട്ടീസയച്ചിട്ടുണ്ട്.

റിസോര്‍ട്ട് നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നേത്രാവതി വില്ലേജ് അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ഹൈഡ് എവേ എന്ന പേരില്‍ എക്കോ റിസോര്‍ട്ട് നിര്‍മിക്കാന്‍ വനം നശിപ്പിച്ചുവെന്നും നിര്‍മാണം വേഗത്തിലാക്കാന്‍ സഹായിക്കുന്ന നിരവധി ബൈലോകള്‍ പാസാക്കിയെന്നും പരാതിയില്‍ പറയുന്നു.

നിര്‍മാണം ‘ഫാസ്റ്റ് ട്രാക്കി’ല്‍ നടത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നുവെന്നും പനാജി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മകന്‍ ഉള്‍പ്പെട്ട റിസോര്‍ട്ട് നിര്‍മാണ കേസ് ഇതിനേടകം തന്നെ കോണ്‍ഗ്രസ് ബി.ജെ.പി വാക്പോരിന് ശക്തി കൂട്ടിയിട്ടുണ്ട്. ആഭിജാത് പണം കൊടുത്താണ് അവിടെ സ്ഥലം വാങ്ങിയത്.അതേസമയം , മുഖ്യമന്ത്രി മനോഹര്‍ പരീക്കറിലും മകനിലും നല്ല വിശ്വാസമുണ്ടെന്നായിരുന്നു ബി.ജെ.പി നേതാവ് വിനയ് ടെണ്ടുല്‍ക്കര്‍ പ്രതികരിച്ചത്.

Top